covid-19

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് രോഗികളുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. അമേരിക്ക (2,504,298),ബ്രസീൽ ( 1,233,147), റഷ്യ (613,994 ), എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ 491,170 രോഗികളുമായി ഇന്ത്യ തൊട്ടുപിന്നിലുണ്ട്. ഇന്ത്യ മരണ സംഖ്യയിൽ റഷ്യയെ (8,605) പിൻന്തള്ളി മൂന്നാം സ്ഥാനം (15,308 ) കൈയടക്കിയിട്ടുണ്ടെന്നതാണ് ആശങ്കയുണർത്തുന്ന മറ്റൊരു വസ്തുത.

10,000ത്തിനും 15,000ത്തിനും ഇടയിലാണ് ജൂൺ ആദ്യം മുതൽ രാജ്യത്ത് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ നാല് ദിവസത്തിനിടെ ഭീതിജനകമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ലോക്ക് ഡൗൺ തുടങ്ങി 100 ദിവസം പിന്നിടുമ്പോഴാണ് ഈ വർദ്ധനവ്.ഇന്നലെ മാത്രം 17,296 പുതിയ കേസുകൾ. 418 പേർ മരിച്ചു. 1,89,463 ആക്ടീവ് കേസുകൾ.2,85,637 പേർ രോഗവിമുക്തരായി.