ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്ക യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക സാന്നിദ്ധ്യം കുറയ്‌ക്കും. പിൻവലിക്കുന്ന സേനയെ ചൈനീസ് ഭീഷണി നിലനിൽക്കുന്ന ദക്ഷിണ ചൈന കടൽ ഉൾപ്പെടെയുള്ള മേഖലകളിൽ വിന്യസിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ യൂറോപ് - അമേരിക്കൻ സഹകരണ വേദിയായ ബ്രസൽസ് ഫോറം സമ്മേളനത്തിൽ സൂചിപ്പിച്ചു.