tvm-

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ അഞ്ച് പേര്‍ക്ക് രോഗമുണ്ടായത് സമ്പര്‍ക്കത്തിലൂടെ.. ഇവരില്‍ രണ്ട് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വള്ളക്കടവ് സ്വദേശിയായ അറുപതുകാരന്‍റെയും മണക്കാട് സ്വദേശിയായ 41കാരന്‍റെയും രോഗ ഉറവിടത്തിലാണ് വ്യക്തതയില്ലാത്തത്. മണക്കാട് സ്വദേശികളായ മറ്റ് മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ പോത്തൻകോട് മരിച്ചയാള്‍ക്കും നാലാഞ്ചിറയിൽ മരിച്ച വൈദികനും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഇത് തലസ്ഥാനത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നില്ല. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണ്.

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ:

1. ചിറയിൻകീഴ് സ്വദേശി 68 വയസുള്ള പുരുഷൻ. ജൂൺ 22 ന് മുംബയിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തു വന്നു. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. ആറാമട തൃക്കണ്ണാപുരം സ്വദേശി 41 വയസുള്ള പുരുഷൻ. VSSC യിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. ജൂൺ 12 മുതൽ അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മണക്കാടും ഭാര്യയുടെ സ്ഥലമായ കിള്ളിപ്പാലത്തും യാത്ര ചെയ്തിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

3. തമിഴ്‌നാട് ശിവഗംഗ സ്വദേശി 28 വയസുള്ള യുവാവ്. SCT ആശുപത്രിയിൽ ചികിത്സക്കായി ജൂൺ 17 നു കാറിൽ തിരുവനന്തപുരത്തെത്തി. സ്വാബ് പരിശോധന നടത്തിയതിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

4. വള്ളക്കടവ് സ്വദേശി 60 വയസുള്ള പുരുഷൻ. VSSC യിൽ ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്നു. മേയ് 31 നു സർവീസിൽ നിന്നും വിരമിച്ചു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

5, 6 & 7 കൊഞ്ചിറവിള സ്വദേശി 50 വയസ്സുള്ള പുരുഷൻ, ഇദ്ദേഹത്തിന്റെ ഭാര്യ (50 വയസ് ) മകൻ (15 വയസ് ). ജൂൺ 19 നു കൊവിഡ് പോസിറ്റീവ് ആയ ആട്ടോ ഡ്രൈവറുടെ ബന്ധുക്കളാണിവർ. സ്വാബ് പരിശോധന നടത്തിയതിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ഇവരെ CFLTC ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.