cbse

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ വരുന്ന ജൂലായ് 31വരെ അടച്ചിടും.. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അതേ സമയം സ്കൂളുകള്‍ തുറന്നാലും ഈ അദ്ധ്യയന വര്‍ഷം സ്കൂളില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ 50 ശതമാനം കുറയ്ക്കാം എന്ന നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയായി എന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചു.

അതേ സമയം രക്ഷിതാക്കളുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള പഠനപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. കുട്ടികളെ ഭയചകിതരാക്കാതെ പുതിയ അവസ്ഥയില്‍ സ്കൂളുകളില്‍ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇത് കുട്ടികളെ കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിപ്പിക്കുന്നതായിരിക്കണമെന്നും മനീഷ് സിസോദിയ അറിയിച്ചു.