quarantine

കാ​യം​കു​ളം: ക്വാറന്റീനിലിരിക്കെ മാ​ർ​ഗ​നി​ർ​ദേ​ശം അവഗണിച്ച് നാട്ടിൽ കറങ്ങിയ അച്ഛനും മകനും കൊവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി. മും​ബൈ​യി​ൽ​ നി​ന്നും കേരളത്തിലേക്ക് എത്തിയവരാണ് ഇവർ.

മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് ഇവർ ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്സ തേ​ടു​ക​യും സ്കാ​നിം​ഗ്‌ സെ​ന്ററിലേക്കും മാ​ർ​ക്കറ്റിലേക്കും പോകുകയും ചെയ്തിരുന്നു. ഇവർക്ക് രോഗബാധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡോ​ക്ട​റും സ്കാ​നിം​ഗ് സെ​ന്ററിലെ ര​ണ്ടു ജീവനക്കാരും നിലവിൽ ക്വാറന്റീനിലാണ്.

ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​ക​നു​മ​ട​ങ്ങി​യ കു​ടും​ബം 20 ദി​വ​സം മു​മ്പാ​ണ് മും​ബെ​യി​ൽ നി​ന്നും കേരളത്തിലേക്ക് എത്തിയത്.​ നാട്ടിലെത്തിയ ശേഷം ഇവർ ചെ​ന്നി​ത്ത​ല​യി​ൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.

ര​ണ്ടു ദി​വ​സം മു​ൻ​പ് ഗൃ​ഹ​നാ​ഥ​ന് ശാ​രീ​രി​ക അ​സ്വ​സ്ത​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ​കാ​യം​കു​ള​ത്തെ​ത്തി​ച്ച് ഡോ​ക്ട​റെ കാ​ണി​ച്ച് ചി​കി​ത്സ തേ​ടി. എന്നാൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ഓ​ട്ടോ​യി​ൽ വീ​ണ്ടും ഡോ​ക്ട​റെ കാ​ണാ​നെ​ത്തിയിരുന്നു.​ ഡോ​ക്ട​ർ നി​ർ​ദേശി​ച്ച​ത​നു​സ​രി​ച്ച് ഇ​വ​ർ സ്കാ​നിംഗ് നടത്തുന്നതിനായും പോയി.​

ഇതിനു ശേഷമാണു മാ​ർ​ക്ക​റ്റി​ലെ​ത്തി ഇ​റ​ച്ചി​യും പ​ല​ച​ര​ക്കു​ക​ട​യി​ൽ നി​ന്നും ഉ​ള്ളി​യും മ​റ്റും വാ​ങ്ങി ശേഷം ഇവർ മടങ്ങിയത്.​ വെള്ളിയാഴ്ച​യാ​ണ് ഗ്ര​ഹ​നാ​ഥ​നും മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റിയിട്ടുണ്ട്.