കണ്ണിനെ സഹായിക്കുന്ന മൂന്ന് പ്രധാന വിറ്റാമിനുകളെക്കുറിച്ച് അറിയാം. വിറ്രാമിൻ എ അടങ്ങിയ ഭക്ഷണം നിത്യവും കഴിച്ചാൽ നിശാന്ധത ഒഴിവാക്കാം. ഒപ്പം ഈർപ്പം നിലനിറുത്തി കണ്ണിന്റെ വരൾച്ച ഇല്ലാതെയാക്കും. വിറ്റാമിൻ എ ഉറപ്പാക്കാൻ മധുരക്കിഴങ്ങ്, കാരറ്റ്, ചുവന്ന കുരുമുളക്, മത്തങ്ങ, ചുരക്ക എന്നിവ കഴിക്കുക.
വിറ്റാമിൻ ഇ തിമിരത്തെ പ്രതിരോധിക്കുന്നു. കണ്ണിലെ പ്രോട്ടീനിന് കേടുപാടുണ്ടാക്കി തിമിരത്തിന് കാരണമാകുന്നവയാണ് ഫ്രീറാഡിക്കലുകൾ. ഇവയെ പ്രതിരോധിക്കാൻ വിറ്റാമിൻ ഇ യിലുള്ള ആന്റി ഓക്‌സിഡന്റുകൾക്ക് ശക്തിയുണ്ട്. ബദാം, സൂര്യകാന്തി വിത്ത്, കപ്പലണ്ടി, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, ഗോതമ്പ് തവിടെണ്ണ എന്നിവയിൽ വിറ്റാമിൻ ഇ ഉണ്ട്.
വിറ്റാമിൻ സി കാഴ്‌ചശക്തിയ്‌ക്കും കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയുന്ന ജീവകമാണ്. തിമിരത്തെ പ്രതിരോധിക്കാനുള്ള ആന്റി ഓക്‌സിഡന്റുകൾ ഇതിലുണ്ട്. ഓറഞ്ച്, ബ്രോക്കോളി, മുളപ്പിച്ച പയർ, ബ്ളാക് ബെറി, മുന്തിരി എന്നിവ കഴിച്ച് വിറ്രാമിൻ സി ഉറപ്പാക്കാം.