ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്രോ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടുകഴിഞ്ഞു. കൊവിഡ് ബാധിച്ച് 15308 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യയിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്തെത്തുകയും ചെയ്തു. എന്നാൽ മഹാമാരി ഇന്ത്യയിൽ പിടിമുറുക്കുമ്പോൾ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത നാലു സംസ്ഥാനങ്ങളും രാജ്യത്തുണ്ടെന്നത് അഭിമാനമാകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽപ്പെട്ട മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നിവയാണ് ഇതുവരെ ഒറ്റ കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്തത്. ഈ സംസ്ഥാനങ്ങൾ കൂടാതെ വടക്കുകിഴക്കൻ മേഖലയിലെ മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൊവിഡിനെ നേരിടാൻ പരിശോധനാ സൗകര്യങ്ങളും കൊവിഡ് ആശുപത്രികളും തുടക്കത്തിൽ ഇല്ലായിരുന്നു. എന്നാൽ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു. ഇവിടങ്ങളിൽ 3731 ആക്ചീവ് കേസുകളാണ് ഇതുവരെയുള്ളത്. എന്നാൽ രോഗമുക്തിനേടിയവരുടെ എണ്ണം രോഗമുക്തി നേടിയവർ. 5715 പേർക്കാണു രോഗമുക്തിയുണ്ടായത്. മേഖലയിലെ ആകെ മരണം 12. മണിപ്പുരിൽ നിലവിൽ 702 സജീവ കേസുകളുണ്ട്. നാഗാലാൻഡിൽ 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് ആക്ടീവ് കേസുകൾ.