|തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ചകാവ് കഴിഞ്ഞു അമ്പിളിചന്തക്കടുത്തുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്.രാവിലെ വാട്ടർ റീഡിങ് എടുക്കുന്നതിനായി വീട്ടിലെത്തിയ വനിത വീട്ടുകാരോട് സംസാരിച്ചതിനുശേഷം മീറ്റർ ഇരിക്കുന്ന സ്ഥലത്തെ മേൽമൂടി മാറ്റിയതും അകത്ത് വലിയ ഒരു മൂർഖൻ പാമ്പ്. അൽപമൊന്ന് തെറ്റിയിരുന്നെങ്കിൽ കടി കിട്ടിയേനെ.

snakemaster

കടികിട്ടിയിരുന്നെങ്കിൽ അപകടം ഉറപ്പ്.തലനാഴിരക്കാണ് രക്ഷപ്പെട്ടത്. റീഡിങിനെത്തിയ വനിത നന്നായി പേടിച്ചു,ഉടൻതന്നെ വീട്ടുകാരും ,നാട്ടുകാരും എത്തി അതിന് മുകളിലായി വല വിരിച്ചു. എന്നിട്ട് ഉടൻതന്നെ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടി. തുടർന്ന് വട്ടിയൂർകാവിനടുത്തുള്ള ഒരു വീട്ടിനകത്തെ സ്റൈർകേസിനടിയിൽ കണ്ട പാമ്പിനെ പിടികൂടാനായി വാവ യാത്ര തിരിച്ചു ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്