ചെന്നൈ: രാജ് ടിവിയുടെ ക്യാമറാമാൻ വേൽമുരുകൻ ( 46) കൊവിഡ് ബാധിച്ച് മരിച്ചു.ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. അടുത്തിടെ ചെന്നൈയിൽ നിരവധി മാദ്ധ്യമപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്രം ഓഫീസ് അടച്ചിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.