വാഷിംഗ്ടൺ: കൊവിഡിനെ തുരത്താനുള്ള വാക്സിൻ ഈ വർഷം അവസാനത്തോടെ തയാറാകുമെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ അലക്സ് അസർ അറിയിച്ചു. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം വാക്സിൻ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. കൃത്യമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ശേഷമേ മരുന്ന് ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമാകൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ റിംഡിസിവറും, ഡെക്സാമെഥാസോണും കൊവിഡ് രോഗികൾക്ക് നൽകുന്നുണ്ടെന്നും അലക്സ് അസർ പറഞ്ഞു.