കൊല്ലം: തെന്മലയിൽ പേയിളകി അക്രമകാരിയായി മാറിയ ചെന്നായ ചത്തു. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് പേരെ ചെന്നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇന്നലെ തെന്മല മാർക്കറ്റിന് സമീപത്തെ കച്ചവടക്കാരായ അനിൽകുമാർ, ഹമീദ് എന്നിവരുടെ കാലുകളിലാണ് കടിച്ചത്. ഇതേത്തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെന്നായെ പിടികൂടി, അടിയേറ്റാണ് ചെന്നായ ചത്തതെന്ന് പറയുന്നു. ചെന്നായ്ക്ക് പേ വിഷ ബാധയുണ്ടായിരുന്നുവെന്ന് തെൻമല ഡി.എഫ്.ഒ സുനിൽ കുമാർ പറഞ്ഞു. ചെന്നായയുടെ കടിയേറ്റവരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷബാധയുടെ ചികിത്സയാണ് ഇവർക്ക് നൽകുന്നത്. വളർത്ത് മൃഗങ്ങളെ ചെന്നായ കടച്ചിട്ടുണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.