covid-19

ഹൈദരാബാദ്: വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കെ നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു. ഹൈദരാബാദിലെ ഗവ.ജനറൽ ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ മുതിർന്ന നഴ്സാണ് മരിച്ചത്. ജൂൺ അവസാനം ഇവരുടെ സർവീസ് തീരുമായിരുന്നു. മെഡിക്കൽ അവധിയിലായിരുന്ന ഇവർ, ജീവനക്കാരുടെ കുറവിനെ തുടർന്നാണ് അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിച്ചത്. ആശുപത്രിയിലെ കൊവിഡ് വാർഡിലാണ് ജോലി ചെയ്തത്. ഇവിടെ നിന്നാകാം രോഗം പകർന്നതെന്ന് കരുതുന്നു. ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.