bishop

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജൂലായ് ഒന്നിന് വിചാരണ തുടങ്ങാനിരിക്കെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ വിടുതൽ നല്കണമെന്നും കാണിച്ചാണ് ഹർജി നല്കിയത്. ബിഷപ്പ് ഫ്രാങ്കോ നേരത്തെ കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നല്കിയ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 2014 മുതൽ 2016വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ 13 തവണ തന്നെ പീഡിപ്പിച്ചിരുന്നതായി കന്യാസ്ത്രീയുടെ പരാതിയിലാണ് കേസ്.