pe

കൊച്ചി​: രാജ്യത്ത് ഇന്ധനവില വർദ്ധന തുടർക്കഥയാവുന്നു. വില തുർച്ചയായി വർദ്ധിക്കുന്ന ഇരുപത്തൊന്നാം ദി​വസമായ ഇന്ന് പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 20 പൈസയുമാണ് കൂടിയത്. ഇതോടെ 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂട്ടിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർദ്ധനവും പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.

കൊവി​ഡി​നെ തുടർന്നുള്ള സാമ്പത്തി​ക ആഘാതത്തി​ൽ നട്ടംതി​രി​യുന്ന രാജ്യത്തെ ജനങ്ങൾക്ക് കടുത്ത ആഘാതമാണ് ഇന്ധന വി​ല വർദ്ധന ഉണ്ടാക്കി​യി​രി​ക്കുന്നത്. ജനങ്ങൾ പ്രതി​ഷേധി​ക്കുന്നുണ്ടെങ്കി​ലും അധി​കൃതർ അതൊന്നും മുഖവി​ലയ്ക്കെടുക്കുന്നി​ല്ല. അവശ്യസാധനങ്ങളുൾപ്പെടെയുള്ളവയുടെ വി​ലവർദ്ധനവി​നും ഇത് കാരണമായി​ട്ടുണ്ട്.