tipper

പാറശാല: അനധികൃതമായി പാറപൊട്ടിച്ച് കടത്തുന്നതിനിടെ പാറകയറ്റിയ ടിപ്പർ ലോറിപിടികൂടി. സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ സതീഷ്‌ശേഖറാണ് വേങ്കോട് നിന്ന് പാറ കയറ്റിയ ടിപ്പർ ലോറി പിടികൂടിയത്. പിടികൂടിയ ടിപ്പറും പാറയും കളക്ടർക്ക് കൈമാറുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു.