കോട്ടയം: ഇടുക്കിയിലെ ആദിവാസി ഊരുകളിൽ എലിപ്പനി പടർന്നു പിടിക്കുകയാണ്. അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആദിവാസി യുവാവ് അടിമാലി കുറത്തിക്കുടി കോളനിയിലെ തങ്കപ്പന്റെ മകൻ 19 വയസുള്ള രഘു മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എലിപ്പനി ബാധിച്ച രഘുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ഇവിടെയെത്തി മണിക്കൂറുകൾ കഴിയുംമുമ്പേ മരിക്കുകയായിരുന്നു. കഴിഞ്ഞദിവസവും ഇതേ കോളനിയിലെ മേലെപ്പന്റെ ഭാര്യ ചെല്ലമ്മ (64) എലിപ്പനി ബാധിച്ച് മരണമടഞ്ഞിരുന്നു.