ഷാർജ: മകളുടെ വിവാഹം കാണാൻ കാത്തിരുന്ന പിതാവ് അതിനു സാധിക്കാതെ ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ എനക്കാട് സ്വദേശി എ.എം. തോമസ് (63) ആണ് കൊവിഡ് പിടിപെട്ട് മരിച്ചത്. മകളുടെ വിവാഹം തീരുമാനിച്ചപ്പോഴാണ് ലോക്ക്ഡൗൺ തുടങ്ങിയത്. ഇതോടെ ഇദ്ദേഹത്തിന് നാട്ടിലെത്താൻ കഴിയാത്ത സ്ഥിതിയായി.തുടർന്ന് വിവാഹം മാറ്റിവച്ചു. ലോക്ക്ഡൗൺ കഴിഞ്ഞ് വിവാഹം നടത്താൻ തീരുമാനിച്ചു. ഈ സമയത്താണ് തോമസിന് കൊവിഡ് ബാധിച്ചത്.
ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു തോമസ് മരിച്ചത്. ഷാർജ വ്യവസായമേഖലയിൽ സോഫിയ ഇലക്ട്രിക്കൽസ് എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്ന തോമസ്. 30 വർഷത്തിലധികമായി ഗൾഫിലാണ്.
ഭാര്യ: മറിയാമ്മ. മക്കൾ: മാത്യു തോമസ്, തോമസ് വർഗീസ്, എലിസബത്ത്, സൂസന്ന.