ct

ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയിലെ മൂന്നിൽ രണ്ട് ഡോക്ടർമാർക്കും ആധുനിക വൈദ്യശാസ്ത്രത്തിൽ യോഗ്യതയില്ലെന്ന് പഠനം. 75 ശതമാനം ഗ്രാമങ്ങൾക്കും ഒരു ആരോഗ്യ പ്രവർത്തകനും, മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 86 ശതമാനം പേരും സ്വകാര്യ ഡോക്ടർമാരാണ്. ഇതിൽ 68 ശതമാനം പേർക്കും സാധാരണ മെഡിക്കൽ പരിശീലനം ലഭിച്ചിട്ടില്ല. ഡോക്ടർമാർക്കൊപ്പം നിന്ന് കിട്ടിയ അറിവ് വച്ചാണ് ഇവർ ചികിത്സിക്കുന്നത്.

ന്യൂഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ച് 2009ൽ 19 സംസ്ഥാനങ്ങളിലെ 1,519 ഗ്രാമങ്ങളിലായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ 2016ലെ ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ എന്ന പഠന റിപ്പോർട്ടും ഇതിനെ സാധൂകരിക്കുന്നു. ഇന്ത്യയിൽ അലോപ്പതി വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന 57.3 ശതമാനം ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാഭ്യാസമില്ല. അതിൽ 31.4 ശതമാനം ആളുകൾക്കും സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസം മാത്രമെയുള്ളുവെന്നും പഠനം പറയുന്നു. ഔപചാരിക യോഗ്യതകൾ ഗുണനിലവാരമുള്ളവയെന്ന് പ്രവചിക്കാനാവില്ല. തമിഴ്നാട്ടിലെയും കർണാടകയിലെയും ഡോക്ടർമാർ ഇത്തർപ്രദേശിലെയും ബീഹാറിലെയും പരിശീലനം ലഭിച്ച ഡോക്ടർമാരേക്കാൾ മികച്ചതാണെന്നും പഠനം പറയുന്നു.