കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 35,800രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സ്വർണവില രാജ്യത്ത് കൂടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർദ്ധനവിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ പവന് 35520 രൂപയായിരുന്നു. സ്വർണവില സമീപഭാവിയിൽ വലിയ രീതിയിൽ കുറയാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.