fire-

കോഴി​ക്കാേട്: കോഴിക്കോട് കോട്ടുളിയിലെ അപ്പോളോ ജുവലറി​യി​ൽ തീപി​ടിത്തം. ആർക്കും ആളപായമുള്ളതായി​ റി​പ്പോർട്ടി​ല്ല. മൂന്നുനി​ല കെട്ടി​ടത്തി​നുള്ളി​ൽ കുടുങ്ങി​യ സ്വർണം വാങ്ങാനെത്തിയവരുൾപ്പെടെയുള്ളവരെ ചില്ലുപൊട്ടിച്ചാണ് രക്ഷപ്പെടുത്തിയത്. കടുത്ത പുക രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരി​ശോധന തുടരുകയാണ്.

ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ പൂർണമായും നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ട്. കെട്ടിടത്തി​ന്റെ താഴത്തെ നിലയിൽ മാത്രമാണ് തീപടർന്നതെന്നും മുകൾ നിയലിലേക്ക് തീ പടർന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുളളവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.