prithvi

നടൻ പൃഥ്വിരാജ് ഓച്ചിറ ക്ഷേത്ര നടയിൽ കാണിക്കയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കാറിലെത്തിയ പൃഥ്വി അമ്പല കവാടത്തിലെ കാണിക്കവഞ്ചിയിൽ കാണിക്കയിട്ട് പ്രാർത്ഥിച്ചു മടങ്ങുന്നതാണ് വീഡിയോ. മാസ്ക് ധരിച്ചിരുന്നതിനാൽ താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല.പൃഥിരാജിന്റെ തന്നെ ഒരു ഫാൻസ് പേജിലാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

രാജുവേട്ടൻ 💓 @therealprithvi . . Follow👉@prithvi_lovers_edappal 👈 . . #rajuvettan #prithvi #supriyamenonprithviraj #prithvirajuniverse #prithvirajsukumaran #supriyaprithviraj #prithvirajarmy #prithiviraj #prithvirajfansonline #prithvirajfans #mallumovie #mallumovie #malluwood #mass #superstar

A post shared by Prithvi Lovers Edappal (@prithvi_lovers_edappal) on


ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ആഷിഖ് അബുവിന്റെ ചിത്രത്തിലാണ് പൃഥ്വി അടുത്തതായി അഭിനയിക്കുക. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം 'വാരിയംകുന്നൻ' എന്ന പേരിൽ ആഷിഖ് അബു സംവിധാനം ചെയ്യുമ്പോൾ നായകനായി എത്തുന്നത് പൃഥ്വിരാജാണ്.