തിരുവനന്തപുരം: കൊവിഡ് ഭേദമായ ആൾ കാൻസർ മൂർച്ഛിച്ച് മരിച്ചു. വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് നസീറാണ് (45) മരിച്ചത്. വയറിൽ കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് കാൻസറും വൃക്കതകരാറും കാരണം നാട്ടിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മുഹമ്മദ് നസീറിന് കൊവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിലെ ചികിത്സയിൽ കൊവിഡ് നെഗറ്റീവായെങ്കിലും കാൻസർ ഗുരുതരമായതിനാൽ ഇന്നലെ മരണപ്പെടുകയായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കാൾപ്രകാരം ഇന്ന് ഉച്ചയോടെ ബീമാപ്പള്ളി ഖബർസ്ഥാനിൽ നടക്കും.