microsoft-offices

ന്യൂയോര്‍ക്ക്:ലോക പ്രശസ്ത കമ്പനിയായ മൈക്രോസോഫ്റ്റ് എല്ലാ ഓഫീസുകളും അടയ്ക്കുന്നു.45 കോടി ഡോളര്‍ ഇതിലൂടെ കമ്പനിയ്ക്ക് ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.കൊറോണ പ്രതിസന്ധി കാരണം മാർച്ചിൽ മൈക്രോ സോഫ്റ്റിന്റെ ഓഫീസുകള്‍ ആദ്യം താല്‍ക്കാലികമായി അടച്ചിരുന്നു. ഇനി വെര്‍ച്വല്‍ സ്റ്റോറുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.

മൈക്രോസോഫ്റ്റ്. കോം, എക്‌സ് ബോക്‌സ്, വിന്‍ഡോസ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ കമ്പനി മുതല്‍ മുടക്കുന്നത് തുടരും. 190 വിപണികളിലായി 120 കോടി ഉപഭോക്താക്കളില്‍ ഈ ഡിജിറ്റല്‍ സ്റ്റോറുകളിലൂടെ മൈക്രോസോഫ്റ്റ് എത്തുന്നുണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കു പുറമേ പുതിയ നഗരങ്ങളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പ്രാധാന്യം നൽകും.ഓണ്‍ലൈന്‍ ബിസിനസിന്റെ വളർച്ചയാണ് ഫിസിക്കല്‍ സ്റ്റോറുകള്‍ ഉപേക്ഷിയ്ക്കാന്‍ മൈക്രോ സോഫ്റ്റിനെ പ്രേരിപ്പിയ്ക്കുന്നത്. ഓണ്‍ലൈന്‍ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഡീലുകള്‍ക്കാണ് കമ്പനി പ്രാധാന്യം നൽകുന്നത്.