നായകൻ മണിക്കുട്ടൻ
ലോക്ക് ഡൗണിൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച റൂട്ട് മാപ്പ് എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജൂലായിൽ തിരുവനന്തപുരത്ത് തുടങ്ങും. മണിക്കുട്ടൻ നായകനായി എത്തുന്ന സിനിമ സൂരജ് സുകുമാർ സംവിധാനം ചെയ്യുന്നു. പുതുമുഖം ശ്രുതി റോഷൻ നായിക. ഗോപു കിരൺ, ആനന്ദ് മന്മഥൻ, പ്രകാശ് ദീപക്, നോബി, അനീഷ് റഹ് മാൻ എന്നിവരാണ് മറ്റു താരങ്ങൾ. അരുൺ ടി. ശശി ഛായാഗ്രഹണം നിർവഹിക്കുന്നു. ശബരീനാഥാണ് നിർമ്മാണം. രചന അരുൺ കായംകുളം. തിയേറ്റർ റിലീസായാണ് റൂട്ട് മാപ്പ് ഒരുങ്ങുന്നതെന്നാണ് സുചന. ശക്തമായ കഥാപാത്രമാണ് റൂട്ട് മാപ്പിൽ മണിക്കുട്ടനെ കാത്തിരിക്കുന്നത്. അതേസമയം ജയസൂര്യ സിനിമ തൃശൂർ പൂരത്തിലാണ് മണിക്കുട്ടൻ ഒടുവിൽ അഭിനയിച്ചത്. ഈ സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.