കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിന്നാണ് കൊവിഡ് പ്രധാനമായും പകരുന്നതെന്ന ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം.പി. ആഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് തിരിച്ചെത്താൻ പി.പി.ഇ കിറ്റ് വേണമെന്ന സർക്കാർ നിർദ്ദേശത്തെ അദ്ദേഹം പരിഹസിച്ചു. ഇന്ദുലേഖ അല്ലെങ്കിൽ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. അന്യസംസ്ഥാന തൊഴിലാളികളോട് കാട്ടിയ മാന്യത പോലും പ്രവാസികളോട് സർക്കാർ കാണിക്കുന്നില്ലെന്നും മുരളീധരൻ ആരോപിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയമെന്ന് നേരത്തെയും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.