റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽബാഹയിലെ അൽമന്തഖ് ഗവർണറേറ്റിലെ ഗവർണർ മുഹമ്മദ് അൽ ഫായിസിനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർക്ക് പുറമെ അദ്ദേഹത്തിന്റെ മാതാവിനും പിതാവിനും സഹോദരനും രണ്ട് സഹോദരിമാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നില മോശമായതിനാൽ അൽബാഹ സിറ്റിയിലുള്ള കിങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഫീൽഡ് സന്ദർശനങ്ങളും പര്യടനങ്ങളും മുഹമ്മദ് അൽ ഫായിസ് നടത്തിയിരുന്നു.ഇതിനിടയിലാണ് രോഗബാധ ഉണ്ടായതെന്ന് കരുതുന്നു. അണുബാധയുടെ കൃത്യമായ ഉറവിടം അറിവായിട്ടില്ല. കൊവിഡ് ആണോ എന്നറിയുവാൻ ലാബ്‌ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം പോസിറ്റീവാണെന്ന് ബോദ്ധ്യമായത്.