തിരുവനന്തപുരം:കഠിനംകുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മരിയൻ എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന ക്വാറന്റൈൻ സെന്ററിൽ രണ്ടാംഘട്ട ടെസ്റ്റ് പരിശോധനകൾ പൂർത്തീകരിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായി കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ക്വാറന്റൈൻ സെന്റർ ആരംഭിച്ചത്. .പുതിയ കെട്ടിടം കണ്ടെത്തി കൂടുതൽ ആൾക്കാരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്തിൽ ഇപ്പോൾ 180 പേർ നിരീക്ഷണത്തിലുണ്ട്.
എല്ലാ വാർഡിലും കൺവീനർമാരെ കൂടാതെ വാർഡ് മെമ്പർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർ, അംഗൻവാടി പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചിട്ടുണ്ട്. പുതുക്കുറിച്ചി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഗോഡ് ഫ്രെ, വാർഡ്തല സമിതിയുടെയും ഹെൽപ്പ് ഡെസ്കിന്റെയും, മരിയൻ എൻജിനിയറിംഗ് കോളേജ് സെന്ററിന്റേയും ചുമതലയുള്ള ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ , ഹെൽത്ത് ഇൻസ്പെക്ടർ സാം വെല്ലിംഗ്ടൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ട് പി.ഫെലിക്സ്, സെക്രട്ടറി മിനി, അഡീഷണൽ സെക്രട്ടറി സനൽ കുമാർ എന്നിവരാണ്.