loreal-products

കൊച്ചി:ഫെയര്‍ ആന്‍ഡ് ലവ്‌ലിയ്ക്ക് പിന്നാലെ ആഗോള ചര്‍മ സംരക്ഷണ ബ്രാന്‍ഡായ ലോറിയലും ഉത്പന്നങ്ങളില്‍ നിന്ന് 'വൈറ്റ്','വൈറ്റ്നസ്' പരാമര്‍ശം നീക്കം ചെയ്യുന്നു.അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പും 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാബെയിനിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കുകയായിരുന്നു.ഫെയര്‍ ആന്‍ഡ് ലവ്‌ലിയില്‍ നിന്ന് ഫെയര്‍ നീക്കം ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. വൈറ്റ്, വൈറ്റ്‌നസ്, ഫെയര്‍, ഫെയര്‍നെസ്, ലൈറ്റ്, ലൈറ്റ്‌നിംഗ് പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ലോറിയല്‍ ഉത്പന്നങ്ങളില്‍ നിന്ന് നീക്കം ചെയ്യും.

പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളുടെ ലോകത്തെ തന്നെ പ്രമുഖ ബ്രാന്‍ഡ് ആണ് ലോറിയല്‍.യൂണിലീവറിനും ലോറിയലിനും പിന്നാലെ ലോകമെമ്പാടുമുള്ള കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ ചാലഞ്ച് ഏറ്റെടുക്കും എന്നാണ് സൂചന. അടുത്തിടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ സ്‌കിന്‍ വൈറ്റ്‌നിംഗ് ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തലാക്കിയിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന പല ആഗോള ബ്രാന്‍ഡുകളും ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്യാനും പാക്കേജിംഗ് ഉള്‍പ്പെടെ പരിഷ്‌കരിയ്ക്കാനും ഉള്ള തയ്യാറെടുപ്പിലാണ്.