ഇരുപത് യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥ സിനിമയാവുന്നു. മലയാളി സംവിധായകൻ രാജേഷ് ടച്ച് റിവർ മലയാളം, ഹിന്ദി, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് സയനൈഡ് എന്നാണ് പേരിട്ടിരിക്കുന്നത്.
വ്യവസായിയായ പ്രദീപ് നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങൾ അണിനിരക്കും.
സയനൈഡ് മോഹനെ മംഗളൂരു അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് രണ്ട് ദിവസം മുൻപാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സയനൈഡിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.