കുട്ടികൾക്ക് വളരെയേറെ ഇഷ്ടമുള്ളൊരു വിഭവമാണ് ന്യൂഡിൽസ്. രുചികരവും പോഷകസമ്പുഷ്ടവുമായൊരു ന്യൂഡിൽസ് സോസേജ് തയ്യാറാക്കിയാലോ?
ന്യൂഡിൽസ് -രണ്ട്
ചിക്കൻ സോസേജ്- നാല്
സവാള - ഒന്ന്
വെജിറ്റബിൾ - ആവശ്യത്തിന് (കാപ്സിക്കം, കാരറ്റ്, സ്പ്രിങ്ങ് ഒണിയൻ)
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മുളക് പൊടി - അര ടീസ്പൂൺ
കുരുമുളക് പൊടി - അര ടീസ്പൂൺ
ചിക്കൻ മസാല - ഒരു ടീസ്പൂൺ
വെജ് ഓയിൽ - രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ന്യൂഡിൽസ് തിളപ്പിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി വെള്ളം അരിച്ച് മാറ്രുക. പാനിൽ എണ്ണ ചൂടാക്കി ചിക്കൻ സോസേജ് ഫ്രൈ ചെയ്തെടുക്കുക. ശേഷം സവാള, കാപ്സിക്കം, കാരറ്റ്, സ്പ്രിംഗ് ഒണിയൻ എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ചിക്കൻ മസാല എന്നിവ ചേർക്കുക. ഇതിലേയ്ക്ക് നൂഡിൽസും സോസേജും ചേർത്ത് യോജിപ്പിച്ചെടുക്കുക. ചൂടോടെ സോസുകൾ ചേർത്ത് വിളമ്പാം.