ന്യൂയോർക്ക്: കൊവിഡിന് ശേഷവും തങ്ങളുടെ സ്റ്റോറുകൾ തുറക്കുന്നില്ലെന്ന നിർണായക തീരുമാനവുമായി മൈക്രോസോഫ്ട്. ഇതിന്റെ ഭാഗമായി ലോകമാകെയുള്ള തങ്ങളുടെ എല്ലാ റീട്ടെയിൽ സ്റ്റോറുകളും കമ്പനി അടച്ചു. മാർച്ച് മാസം മുതൽ എല്ലാ സ്റ്റോറുകളും കൊവിഡിനെ തുടർന്ന് അടച്ചിരുന്നു.
ലോകമാകെ 83 സ്റ്റോറുകളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇതിൽ 72 സ്റ്റോറുകളും അമേരിക്കയിലായിരുന്നു. ശേഷിച്ചവ മറ്റ് രാജ്യങ്ങളിലുമായിരുന്നു. ലാപ്‌ടോപ്പ്, ഹാർഡ്‌വെയറുകൾ തുടങ്ങിയ ഉത്പ്പന്നങ്ങളാണ് ഇവിടെ വിറ്റിരുന്നത്. ഈ കടുത്ത തീരുമാനത്തെ നയപരമായ മാറ്റമെന്നാണ് കമ്പനി വിശേഷിപ്പിച്ചത്. അതേസമയം ന്യൂയോർക്ക്, ലണ്ടൻ, സിഡ്നി, ആസ്‌ട്രേലിയ, റെഡ്‌മോണ്ട്, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ സ്റ്റോറുകൾ തുറക്കണോയെന്ന് പിന്നീട് തീരുമാനിക്കും. എല്ലാ തൊഴിലാളികൾക്കും കമ്പനിയുടെ ഭാഗമായി നിലനിൽക്കാൻ അവസരം ഉണ്ടെന്നും കമ്പനി വ്യക്തമാക്കി.