കൊച്ചി: തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും പൊതുമേഖലാ എണ്ണക്കമ്പനികൾ വില ഉയർത്തിയതോടെ, സംസ്ഥാനത്ത് പെട്രോൾ വില ലിറ്രറിന് 82 രൂപ കടന്നു. ഇന്നലെ തിരുവനന്തപുരത്ത് 25 പൈസ വർദ്ധിച്ച് 82.10 രൂപയായി. അതേസമയം, കഴിഞ്ഞ 20 ദിവസവും കൂടിക്കൊണ്ടിരുന്ന ഡീസൽ വില ഇന്നലെ കുറഞ്ഞു. 30 പൈസ കുറഞ്ഞ് 77.58 രൂപയായി. 21 ദിവസംകൊണ്ടു പെട്രോളിന് കൂടിയത് 9.11 രൂപയാണ്. 11.14 രൂപ കൂട്ടിയശേഷമാണ് ഡീസലിന് 30 പൈസ കുറച്ചത്.