deepika-kumari-weds-atanu

കൊൽക്കത്ത: അമ്പെയ്ത്തിലെ ഇന്ത്യൻ സൂപ്പർ താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും ചൊവ്വാഴ്‌ച വിവാഹിതരാകും.ഇവരുടെ വിവാഹനിശ്ചയം നേരത്തേ കഴിഞ്ഞിരുന്നു. അടുത്തമാസം തുടങ്ങേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സിന് ശേഷം വിവാഹിതരാകാമെന്ന ധാരണയിലായിരുന്നു ഇരുവരും. എന്നാൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒളിമ്പിക്സ് മാറ്രിവച്ചതിനാലും മറ്ര് ടൂർണമെന്റുകളൊന്നും ഇല്ലാത്തതിനാലും ഈ സമയത്ത് വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. 26കാരിയായ റാഞ്ചി സ്വദേശിയായ ദീപിക മൂന്നാം ഒളിമ്പിക്സിനും 28 കാരനായ കൊൽക്കത്ത സ്വദേശിയായ അതാനു രണ്ടാം ഒളിമ്പിക്സിനുമാണ് ഒരുങ്ങുന്നത്.