covidt

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 118 പേർ വിദേശത്ത് നിന്നും വന്നവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 102 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള‌ളവരുടെ എണ്ണം ഇതോടെ 1939 ആയി. 2108 പേർ രോഗമുക്തരായി.

ഇന്ന് സംസ്ഥാനത്ത് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണ് ഉള‌ളത്. പാലക്കാട് ജില്ലയിലെ പറളിയാണത്. 4 പ്രദേശങ്ങളെ ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി, മലപ്പുറം ജില്ലയിലെ തെന്നല, തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ , ചാവക്കാട് മുനിസിപ്പാലിറ്റി എന്നിവയാണവ. നിലവിൽ 111 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള‌ളത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള‌ള കണക്ക് പരിശോധിച്ചാൽ മലപ്പുറം ജില്ലയിൽ 47 പേർ,​പാലക്കാട് 25 ,​തൃശൂർ 22, കോട്ടയം ജില്ലയിൽ 15, എറണാകുളം ജില്ലയിൽ 14, ആലപ്പുഴ13, കൊല്ലം12, കണ്ണൂർ, കാസർഗോഡ് 11 പേർ വീതം, കോഴിക്കോട് 8, പത്തനംതിട്ട 6, വയനാട് 5, തിരുവനന്തപുരം 4, ഇടുക്കി 2. ഇങ്ങനെയാണ് എണ്ണം.

വിവിധ ജില്ലകളിൽ 1,67,978 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,65,515 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലാണ്. 2463 പേർആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.