ന്യൂഡല്‍ഹി:ഗൂഗിള്‍ പേയുടെ പേയ്‌മെന്റെ് സംവിധാനത്തിന്റെ അംഗീകാരത്തെ സംബന്ധിച്ചുള്ള തർക്കം മുറുകുന്നു. ഗൂഗിള്‍ പേ തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍ ആണെന്നും ഏതെങ്കിലും വിധത്തിലുള്ള പെയ്‌മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ആര്‍.ബി.ഐ ഡല്‍ഹി ഹൈക്കോടതിയോട് വ്യക്തമാക്കിയിരുന്നു.ഇതേ തുടര്‍ന്ന് ആര്‍.ബി.ഐ
ഗൂഗിള്‍ പേ നിരോധിച്ചതായുള്ള പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.ആശങ്ക പരിഹരിക്കാന്‍ ഇപ്പോൾ വിശദീകരണവുമായി ഗൂഗിള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
പൂര്‍ണമായും നിയമാനുസൃതമായി ആണ് ഗൂഗിളിന്റെ പ്രവര്‍ത്തനം എന്നാണ് കമ്പനിയുടെ വിശദീകരണം.യുപിഐ അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് പേയ്‌മെന്റ് ഇടപാടുകള്‍ നടത്താന്‍ മറ്റു ബാങ്കുകളുടെ പങ്കാളിയായി ആണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. നിയമ പ്രകാരം തേഡ് പാര്‍ട്ടി ആപ്പുകളുടെ വിഭാഗത്തില്‍ ആണ് സംവിധാനം വരുന്നത്. പെയ്‌മെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്‍ വിഭാഗത്തില്‍ അല്ല.ആര്‍.ബി.ഐയുടെയും എന്‍.പി.സി.ഐയുടെയും നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷിതത്വവും ഗൂഗിള്‍ പേ ഉപയോഗിച്ച് നടത്തുന്ന പണം ഇടപാടുകള്‍ക്കുണ്ട്.