തിരുവനന്തപുരം: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമേർപ്പെടുത്തുന്നതിനായി കേരളാ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) രണ്ട് ടിവിയുടെ തുകയും സി.ഐ.ടി.യു ഓഫീസിലേക്ക് ഇൻഫ്രാറെഡ് തെർമൽ സ്‌കാനറും നൽകി. സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി സ്‌കാനറും തുകയും ഏറ്റുവാങ്ങി. പി. കൃഷ്‌ണാനന്ദ്, എ.വി. പ്രദീപ് കുമാർ, എം. സുന്ദരം, പ്രജു. പി.എസ്, ഹേമേഷ് ഗോപൻ, അരുൺ എസ്.ആർ, ആർ. ഹൈമൺ, ഹരിപ്രസാദ്, അനൂപ് എന്നിവർ പങ്കെടുത്തു.