കൊച്ചി:കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചിട്ട് മാസങ്ങളായി. വൈറസിനെതിരെ വിവിധ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും വൈറസ് വ്യാപാനം തടയാനായിട്ടില്ല.സാനിറ്റൈസറിന്റെ ഉപയോഗവും, ഫേസ് മാസ്‌കുകളും, സാമൂഹിക അകലവും കുറച്ചു കാലത്തേക്കെങ്കിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും.എങ്കില്‍ പിന്നെ
ഫേസ് മാസ്കിൽ മാത്രം എന്ത് കുറയ്ക്കാൻ? ഈ ആശയത്തില്‍ പ്രവര്‍ത്തിച്ച് ഹൈടെക് മാസ്‌ക് പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ ഡോണറ്റ് റോബോട്ടിക്സ്.
ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന സ്മാര്‍ട്ട് മാസ്‌കിന് സി-മാസ്‌ക് എന്നാണ് ഡോണറ്റ് റോബോട്ടിക്സ് പേര് നല്‍കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള സി മാസ്‌ക് സാധാരണ ധരിക്കുന്ന മാസ്‌കിന് മുകളിലായാണ് ധരിക്കേണ്ടത്.ബ്ലൂടൂത്ത് സംവിധാനം വഴി സ്മാര്‍ട്ട്‌ഫോണോ, ടാബ്ലെറ്റോ ആയി സി മാസ്‌ക് ബന്ധിപ്പിക്കാം.കാള്‍, വോയിസ് മെസ്സേജുകള്‍ ചെയ്യാന്‍ സി മാസ്‌ക് മതി.സംസാരിക്കുന്ന കാര്യങ്ങള്‍ മെസ്സേജ് രൂപത്തിലേക്ക് മാറ്റാനും, സംസാരിക്കുന്ന വ്യക്തിയുടെ സ്വരം കൂടുതല്‍ വ്യക്തമായി മറുഭാഗത്തുള്ള വ്യക്തിയെ കേള്‍പ്പിക്കാനും സി മാസ്‌ക് ധാരാളം.
40 ഡോളറാണ് (ഏകദേശം 3,000 രൂപ) ഒരു സി മാസ്‌കിന്റെ വില.ആദ്യ 5000 മാസ്‌കുകള്‍ക്ക് ഓർഡര്‍ ലഭിച്ച ഡോണറ്റ് റോബോട്ടിക്സ് ഉടന്‍ അധികം താമസമില്ലാതെ ഡെലിവറി ആരംഭിക്കും.ചൈന, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സി മാസ്‌കിന് ആവശ്യക്കാര്‍ എത്തുന്നുണ്ട് എന്ന് ഡോണറ്റ് റോബോട്ടിക്‌സ് ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.