കൊച്ചി: തങ്ങളുടെ പരസ്യങ്ങള്‍ എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങികൊക്കകോള.അടുത്ത 30 ദിവസത്തെക്കാണ് കമ്പനി തങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കുന്നത്.വംശീയതയുമായി ബന്ധപ്പെട്ട നിലപാടുകളുടെ ഭാഗമായി ആണ് പുതിയ നീക്കം.തങ്ങളുടെ പരസ്യങ്ങളില്‍ വര്‍ണ വിവേചനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കും. ഇതിനായി പരസ്യവുമായി ബന്ധപ്പെട്ട പോളിസികളും പുനരവലോകനം ചെയ്യും.
ആഫ്രിക്കന്‍ -അമേരിക്കന്‍ ജനത കഴിഞ്ഞ ആഴ്ചയാണ് ഇത്തരം ഒരു ക്യാപെയിന് തുടക്കമിട്ടത്.എന്നാല്‍ സോഷ്യല്‍ മീഡിയയിൽ പരസ്യങ്ങള്‍ക്ക് ഇടവേള നല്‍കുന്നതിന് ഈ ക്യാപെയിന്റെ ഭാഗമാകുക എന്ന് അര്‍ത്ഥമില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.പ്രമുഖ ബ്രാന്‍ഡുകളും വര്‍ണ വിവേചനത്തിന്റെ സന്ദേശം നല്‍കുന്ന പരസ്യ വാചകങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറായി രംഗത്ത് എത്തിയിട്ടുണ്ട്.ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ലോറിയല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ എല്ലാം തങ്ങളുടെ ചര്‍മസംരക്ഷണ ഉത്പന്നങ്ങളില്‍ നിന്ന് ഫെയര്‍, ഫെയര്‍നെസ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കും എന്ന് വ്യക്തമാക്കിയിരുന്നു.