covid-19

ന്യൂഡൽഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5.29ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 19,829 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയും പേർക്ക് ഒരു ദിവസം രോഗം പിടിപെടുന്നത് ആദ്യമായാണ്. ആകെ മരണം 16,102ആയി. ഇന്നലെ 413 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 3.10ലക്ഷം പേർ രോഗവിമുക്തി നേടിയത് ആശ്വാസമായി. ഇന്നലെ മാത്രം 14,151 പേർക്ക് രോഗം ഭേദമായി. മഹാരാഷ്‌ട്രയിൽ ഇന്നലെ 6368പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 48മണിക്കൂറിനുള്ളിൽ 167 മരണവും റിപ്പോർട്ട് ചെയ്‌തു.