രക്തക്കുറവിന്റെ പ്രശ്‌നങ്ങളുമായി ഡോക്‌ടറെ കാണാൻ പോകുന്നവരിൽ ഏറെയും സ്‌ത്രീകളും പെൺകുട്ടികളുമാണ്. ഇതിന് പ്രധാന കാരണം രക്തക്കുറവ് പരിഹരിക്കുന്ന ഭക്ഷണത്തിന്റെ അഭാവമാണ്. മരുന്ന് കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ രക്തക്കുറവ് പരിഹരിക്കുന്ന ഭക്ഷണം കഴിക്കുന്നത്. ഇനിപ്പറയുന്ന ഭക്ഷണം കഴിച്ചാൽ രക്തക്കുറവിന് ഡോക്ടറെ കാണേണ്ടി വരില്ല.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള മാതളം രക്തക്കുറവ് പരിഹരിയ്ക്കുകയും ക്ഷീണം അകറ്റി ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുള്ള പാൽ രക്തക്കുറവ് പരിഹരിക്കും. പപ്പായ രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് വർദ്ധിപ്പിക്കും.
കാരറ്റിലുള്ള വിറ്റാമിൻ എ പ്ലേറ്റ്ലറ്റിന്റെ എണ്ണം വർദ്ധിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കുക. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളർച്ച ഇല്ലാതാക്കുന്നു. കിവി രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ബീറ്ററൂട്ട് ധാരാളം കഴിയ്ക്കുന്നത് രക്തം വർദ്ധിപ്പിക്കുന്നതിന് പുറമേ രക്തപ്രവാഹവും സുഗമമാക്കുന്നു.