pic

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിച്ചത്. മറ്റു ജില്ലകളിലേക്ക് ഉളള യാത്രകൾക്ക് ഇളവ് നൽകിയതിനാൽ ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് കൊണ്ട് പ്രയോ‌ജനമില്ലെന്ന് കണ്ടാണ് ലോക്ക്ഡൗൺ പിൻവലിച്ചതെന്നാണ് സർക്കാരിന്റെ വാദം. എന്നാല്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെ രാത്രി കര്‍ഫ്യൂ തുടരും. കണ്ടെയ്ന്‌മെന്റെ സോണുകളിൽ ഇളവുകൾ ഇല്ല. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിച്ച് വരുന്നസാഹചര്യത്തിൽ ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.