തിരുവനന്തപുരം: കൊവിഡ് രോഗം ഒരാളിൽ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പർ സ്‌പ്രെഡ് എന്ന വൈറസ് വ്യാപനം കേരളത്തിലുണ്ടാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. വിദേശത്ത് നിന്നും വിമാനമാർഗം വരുന്നവർക്കാണ് ഇത്തരത്തിൽ വൈറസ് വ്യാപനമുണ്ടാകാൻ ഏറെ സാദ്ധ്യത. ഇതിനാൽ തന്നെ മുഴുവൻ യാത്രക്കാരെയും സ്ക്രീനിംഗ് ചെയ്യേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. ദിനംപ്രതി വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന ‌ഞായറാഴ്ച ലോക്ക്ഡൗൺ കൂടി പിൻവലിച്ചതോടെ കൊവിഡ് സൂപ്പർ സ്‌പ്രെഡിന്റെ സാദ്ധ്യത ഏറുകയാണ്. കൊവിഡ് സൂപ്പർ സ്‌പ്രെഡ് എന്ന പ്രതിഭാസം കേരളത്തിലുണ്ടാകുമോ, ഉണ്ടായാൽ എന്തൊക്കെ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുക തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്.

pic