
വീണ്ടും മോഹൻലാലും മേജർ രവിയും
ബ്രിഡ്ജ് ഒാൺ ഗാൽവൻ എന്ന സിനിമയിലൂടെ മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. പാൻ ഇന്ത്യൻ സ്വാഭവത്തിലുള്ള സിനിമയാണ് . വീണ്ടും മോഹൻലാൽ പട്ടാള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത. കിഴക്കൻ ലഡാക്കിൽ ഗാൽവൻ നദിക്ക് കുറുകെ നിർമിച്ച തന്ത്ര പ്രധാനമായ പാലവും ചൈനയുടെ ഭാഗത്തെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയമായ ആക്രമണവും കേന്ദ്രീകരിച്ചുള്ള സിനിമയാണിതെന്ന് മേജർ രവി പറയുന്നു. കീർത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ മേജർ രവി സിനിമകളിൽ മോഹൻലാലായിരുന്നു നായകൻ.എല്ലാം പട്ടാള സിനിമകൾ. ലേ- ലഡാക് പ്രവിശ്യയിലാണ് ബ്രിഡ് ജ് ഒാൺ ഗാൽവന്റെ ഷൂട്ടിംഗ് ആലോചിക്കുന്നത്. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.മേജർ രവിതന്നെ തിരക്കഥ ഒരുക്കുന്നതെന്നാണ് സൂചന.ബോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ഉണ്ടാവും.