loreal

പാരീസ്: ഹിന്ദുസ്ഥാൻ യൂണിലിവറിന് പിന്നാലെ, വംശീയച്ചുവയുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ കോസ്‌മെറ്റിക്‌സ് കമ്പനിയായ ലോറിയലും. വൈറ്റ്, ഫെയർ, ലൈറ്റ് എന്ന പരാമർശങ്ങൾ ഉത്പന്നങ്ങളിൽ നിന്ന് ഒഴിവാക്കുമെന്നാണ് ലോറിയൽ അറിയിച്ചിരിക്കുന്നത്.

അമേരിക്കയിൽ ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡ് പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെടാനിടയായ സംഭവത്തെ തുടർന്ന് ലോകവ്യാപകമായി 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വെളുപ്പ് കറുപ്പിനേക്കാൾ നല്ലതാണെന്ന തരത്തിലുള്ള വംശീയ കാഴ്ച്ചപ്പാട് പുലർത്തുന്ന കോസ്‌മെറ്റിക്സ് ഉത്പന്നങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്.

ഇതിന്റെ ഭാഗമായാണ് ലോറിയലും നയം മാറ്റുന്നത്. ലോറിയലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്പന്നത്തിന്റെ പേര് തന്നെ 'വൈറ്റ് പെർഫക്ട്' എന്നാണ്‌.

'ഫെയർ ആൻഡ് ലവ്‌ലി' , 'ഫെയർ' എന്ന പദം എടുത്തു കളയുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടത്തിയത്.