covid

ആഡിസ് അബാബ: 114 വയസുള്ള എത്യോപ്യൻ സന്യാസി കൊവിഡ് മുക്തനായെന്ന വാദവുമായി കുടുംബം. തിലഹൻ വോൾഡ് മൈക്കൾ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ചികിത്സയ്ക്കിടെ ഇദ്ദേഹത്തിന് ഡെക്‌സാമെതാസേൺ നൽകിയിരുന്നു.മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഇദ്ദേഹം വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. പ്രായം തെളിയിക്കാനായി ജനനസർട്ടിഫിക്കറ്റ്‌ കൈവശമില്ലെന്ന് വ്യക്തമാക്കിയ കുടുംബം, സന്യാസിയുടെ 100ാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ തെളിവായി നിരത്തി.

കുറഞ്ഞ ചിലവിൽ സുലഭമായി ലഭിക്കുന്ന മരുന്നാണ്‌ ഡെക്‌സാമെതാസോൺ. കൊവിഡ് രോഗികളുടെ മരണ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഡെക്‌സാമെതാസോണിന് സാധിച്ചതായി ഇംഗ്ലണ്ടിലെ ഗവേഷകർ അവകാശപ്പെട്ടിരുന്നു. അതേസമയം, വെന്റിലേറ്ററിൽ അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികൾക്ക് ഡെക്‌സാമെതസോൺ നൽകാൻ എത്യോപ്യൻ സർക്കാരിന്റെ നിർദ്ദേശമുണ്ട്.