trump-un-meeting

പ്യോംഗ്യാംഗ്: ആണവശക്തിയെ ആണവായുധം ഉപയോഗിച്ച് നേരിടുകയല്ലാതെ മറ്റൊരു വഴിയും തങ്ങൾക്കിനി ഇല്ലെന്ന് അമേരിക്കയോട് ഉത്തര കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇങ്ങനെ മാത്രമെ മറുപടി നൽകാനാകൂ എന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്.

അമേരിക്കയിൽ നിന്നുള്ള ആണവ ഭീഷണി ഇല്ലാതാക്കാൻ സംഭാഷണങ്ങളിലൂടെ സാദ്ധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാൽ, എല്ലാ പ്രയത്നങ്ങളും പാഴായി - ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‍തു. ആണവശക്തിയെ ആണവായുധം കൊണ്ട് തന്നെ നേരിടുക എന്നത് മാത്രമാണ് ഇനി അവശേഷിക്കുന്ന പോംവഴിയെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും ഉത്തര കൊറിയക്കുള്ള ശത്രുത വിശദമാക്കുന്ന 5000 വാക്കുകളുള്ള ലേഖനമാണ് ഏജൻസി പ്രസിദ്ധീകരിച്ചത്.