covid-hotspot-

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13 പ്രദേശങ്ങളെ കൂടി കൊവിഡ്‌ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 124 ആയി വര്‍ദ്ധിച്ചു.

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രോഗികളുടെ എണ്ണം നൂറിന് മുകളിലെത്തുന്നത്.42 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 2150 പേരാണ് രോഗമുക്തരായത്. നിലവില്‍ 2015 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.