പത്തു വര്‍ഷ ചലഞ്ചിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി ഹിന്ദി ടെലിവിഷൻ താരം ഷമ സിക്കന്ദർ. ഷമയിൽ പത്തുവർഷത്തിനിടെ ഉണ്ടായ മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തുണ്ടായതെന്നായിരുന്നു വിമർശനമുയർന്നത്..
എന്നാൽ . താനെന്തെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന് നർി വാർത്താഏജൻസിക്ക് നമൽകിയ അഭിമുഖത്തിൽ പറയുന്നു.. തന്നെ വിമര്‍ശിക്കുന്നവര്‍ക്കു താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പുമില്ല. തന്റെ മനസ്സാണ് തന്നിലെ മാറ്റങ്ങള്‍ക്കു കാരണമെന്നും താന്‍ കടന്നുപോയ ബുദ്ധിമുട്ടുകള്‍ എന്താണെന്ന് ആര്‍ക്കും മനസ്സിലാകില്ലെന്നും ഷമ പറയുന്നു. ആളുകള്‍ക്ക് മാറ്റം സംഭവിച്ചു എന്നതിന്റെ കാരണം പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നല്ല. എനിക്കു മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ എന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് കൊണ്ടാണോ എന്നും ഷമ ചോദിക്കുന്നു.