ദുബായ്:90 ദിവസത്തെ നിയന്ത്രണങ്ങള്‍ക്ക് ഒടുവില്‍ ഇളവുകളിൽ അയവ് വരുത്തി യു.എ.ഇ.രാജ്യത്തെ അണുനശീകരണ പ്രോഗ്രാം കഴിഞ്ഞതിനു ശേഷമാണ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ തീരുമാനിച്ചത്.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനായി ജനങ്ങളെല്ലാം മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.ജനങ്ങള്‍ക്ക് ഇപ്പോള്‍ ഏത് സമയവും രാജ്യത്തെ എവിടെയും സഞ്ചരിക്കാം. മുമ്പ്, നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു ആളുകള്‍.
ദുബായിയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 6 മണി വരെ ആയിരുന്നു അണുനശീകരണം പ്രോഗ്രാം നടത്തിയത്. ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും
ധരിക്കേണ്ടതാണ്.ആരെങ്കിലും നിയമം ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 12 വയസ്സിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ യുഎഇയിലെ മാളുകളിലും റെസ്റ്റോറന്റുകളിലും പോകാന്‍ പാടില്ല.കുട്ടികള്‍ക്കു പ്രത്യേകമായി നിയന്ത്രണങ്ങളുണ്ട്. കൂടാതെ, 60 വയസ്സിനു മുകളിലുള്ളവരും പൊതുയിടങ്ങളില്‍ പോകാന്‍ പാടില്ല.
ജനങ്ങള്‍ കൂടുതല്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് ആരാധനാലയങ്ങള്‍ ഉടനെ തുറക്കാൻ അനുവദിക്കില്ല.ഈയടുത്ത ആഴ്ചകളിലായി ദുബായിയില്‍ മോസ്‌കുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവ വീണ്ടും തുറക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നാല്‍, വീണ്ടും തുറക്കുന്നതിനുള്ള തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.