covid-

വാഷിംഗ്‌‌ടൺ : കൊവിഡ് വൈറസിന്റെ പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കൊവിഡ് രോഗലക്ഷണങ്ങളുടെ എണ്ണം 12 ആയി. വൈറസ് ബാധിച്ച്‌ 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.

അതേസമയം പട്ടിക പൂർണമല്ലെന്നും കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് പട്ടിക പുതുക്കുമെന്നും സി.ഡ..സി അറിയിച്ചു.കൊവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. .

പനി / വിറയലുണ്ടാക്കുന്ന തണുപ്പ്, തൊണ്ടവേദന, ശ്വാസതടസം, ചുമ, ക്ഷീണം, പേശി / ശരീരവേദന, തലവേദന, മണം / രുചി നഷ്ടപ്പെടല്‍ തുടങ്ങിയവയാണു സി.ഡി.സിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനു പുറമെയാണ് പുതിയതായി മൂന്ന് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.